രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) പാസാക്കി. ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കാന്‍ സിഡബ്ല്യുസി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെ.സി.വേണുഗോപാല്‍ എം.പി വ്യക്തമാക്കി.
കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിലാണ് തീരുമാനം.
രാഹുലിനായുള്ള ആവശ്യം ഏറ്റവും ശക്തമായി മുഴക്കിയത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ്. രാഹുല്‍ 140 കോടി ജനങ്ങളുടെ ശബ്ദമാണെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. കോണ്‍ഗ്രസ് പ്രവർത്തകസമിതിയില്‍ സംസാരിച്ച അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തിരഞ്ഞെടുപ്പ് വിജയത്തില്‍ നിർണായക ഘടകമായത് ഭാരത് ജോഡോ യാത്രയാണെന്നാണ് ചൂണ്ടിക്കാട്ടിയത്. യാത്ര കടന്നുപോയ വഴികളിലെല്ലാം സീറ്റും വോട്ട് ശതമാനവും വർധിച്ചതായും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിലെ പ്രതിപക്ഷ നേതാവിൻ്റെ പ്രത്യേകാവകാശങ്ങൾ എന്തൊക്കെ?
എന്തുകൊണ്ടാണ് കഴിഞ്ഞ 10 വർഷമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തത്?
ഒരു പ്രതിപക്ഷ പാർട്ടിക്കും 10 ശതമാനം സീറ്റുകൾ ലഭിക്കാത്തതിനാൽ 2014 മുതൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
2014-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) പരാജയപ്പെട്ടതിനെ തുടർന്ന് പാർട്ടി ലോക്‌സഭയിൽ 44 സീറ്റുകളായി ചുരുങ്ങി.
2014 ലെ പരാജയത്തിന് ശേഷം, നിയുക്ത സ്പീക്കർ മുഖേന ഭരണകക്ഷിയായ ബിജെപി സർക്കാർ, കോൺഗ്രസ് പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ വിസമ്മതിച്ചു.
2019-ൽ, കോൺഗ്രസ് സീറ്റ് നില അൽപ്പം മെച്ചപ്പെടുത്തിയെങ്കിലും, പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാൻ ആവശ്യമായ സീറ്റുകൾ ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്