കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നീക്കാൻ കോൺഗ്രസിൽ സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ.
സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ പെരുമ്പാവൂരിൽ ഇത്തണവയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് എൽദോസ് കുന്നപ്പിള്ളി.
എന്നാൽ കുന്നപ്പിള്ളിയെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചെന്നാണ് വിവരം. ഇതിനിടെ വീണ്ടും മൽസരിക്കുമെന്ന സൂചന നൽകിയ എൽദോസ് കുന്നപ്പിള്ളി പ്രചരണ പരിപാടികളുമായി മണ്ഡലത്തിൽ സജീവമായി.
കുന്നപ്പിള്ളിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, കെപിസിസി വെസ് പ്രസിഡണ്ട് ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. ജനപിന്തുണയുണ്ടെന്നും പാർട്ടി അനുവദിച്ചാൽ മൂന്നാമങ്കത്തിന് തയ്യാറെന്നുമാണ് കുന്നപ്പള്ളിയുടെ പക്ഷത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
