ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മം കൊണ്ട് പിന്നാക്ക വിഭാഗത്തില്‍ പെട്ട ആളല്ലെന്നും അദ്ദേഹം നിയമപരമായി പരിവര്‍ത്തനം ചെയ്യപ്പെട്ട പിന്നാക്ക വിഭാഗം ആണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദില്‍ കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഡി, പ്രധാനമന്ത്രി മോദി ജന്മം കൊണ്ട് ഉയര്‍ന്ന ജാതിയാണെന്നും മാനസികാവസ്ഥ കൊണ്ട് പിന്നാക്ക വിരുദ്ധനാണെന്നും ആരോപിച്ചു.
'എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. പ്രധാനമന്ത്രി മോദി പറഞ്ഞത് താന്‍ ഒബിസി ആണെന്നാണ്. പ്രധാനമന്ത്രി മോദി ഒബിസി അല്ല. നിയമപരമായി പരിവര്‍ത്തനം ചെയ്ത ആളാണ്. 2001ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജാതി ഗുജറാത്തിലെ ഉയര്‍ന്ന വിഭാഗത്തിലായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആ ജാതിയെ ഒബിസിയില്‍ ലയിപ്പിച്ചു. പ്രധാനമന്ത്രി മോദി ഒബിസിയായി ജനിച്ചില്ല. ജന്മം കൊണ്ട് ഉയര്‍ന്ന ജാതിയില്‍ ആയിരുന്നു,' റെഡ്ഡി ആരോപിച്ചു.
രേവന്ത് റെഡ്ഡിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കേന്ദ്ര കല്‍ക്കരി മന്ത്രി ജി. കിഷന്‍ റെഡ്ഡി പ്രധാനമന്ത്രി പിന്നാക്ക വിഭാഗത്തില്‍ പെട്ടയാളാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സംസ്ഥാനത്തും രാജ്യത്തുടനീളവും കോണ്‍ഗ്രസിന് ജനപിന്തുണ നഷ്ടമായതിനാല്‍ അക്ഷമയോടെയാണ് രേവന്ത് റെഡ്ഡി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ കൂടിയായ കിഷന്‍ റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും അറിയാമോയെന്ന് ചോദിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറും രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം നല്‍കുമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാഗ്ദാനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു തന്ത്രമാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും കുമാര്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്