ഷിക്കാഗോ: സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും ലോകത്തെ കൈയടക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോമ സെൻട്രൽ റീജിയൻ വെബ്‌സൈറ്റ് ആരംഭിച്ചു.
ഫെബ്രുവരി 10ന് ഷിക്കാഗോയിൽ നടന്ന ചടങ്ങിൽ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ റവ. ബിജു യോഹന്നാൻ അച്ചൻ, ഫോമ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിന്റെ സമഗ്ര നന്മയും ഐക്യവും ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഓർമ്മിപ്പിച്ചു.
ഫോമ സെൻട്രൽ റീജിയൻ കൈകൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, ഭാവിയിലും ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരണമെന്ന് ആശംസിക്കുകയും ചെയ്തു.
ഫോമ സെൻട്രൽ റീജിയൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, വെബ്‌സൈറ്റ് യാഥാർഥ്യമാക്കാൻ പരിശ്രമിച്ച വെബ്‌സൈറ്റ് കമ്മിറ്റി ചെയർമാൻ പ്രേംജിത്ത് വില്യംസിനെയും, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിന് ശക്തമായ അടിത്തറയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഫോമ സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ രാജൻ തലവടി, കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ ഇമ്മാനുവേൽ, ജെയിംസ് പുന്തപുരയിൽ, ജോർജ് മാത്യു, ഡെൽസി മാത്യു, ബെഞ്ചമിൻ തോമസ്, രഞ്ജു ചെറിയാൻ എന്നിവർ പങ്കെടുത്തു.
വെബ്‌സൈറ്റ് ലോഞ്ചിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. പുതിയ ഈ ഡിജിറ്റൽ വേദി ഫോമയുടെ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപിപ്പിക്കുകയും, സമൂഹത്തോടുള്ള ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്ന ഒരു ശക്തമായ മാധ്യമമാകുമെന്ന പ്രതീക്ഷയും എല്ലാവരും പങ്കുവച്ചു.
വെബ്‌സൈറ്റ് അഡ്രസ്: fomaacetnralregion.org
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
