എറണാകുളം: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സന്ദീപ് വാര്യർ തന്നെയെന്ന് തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹത്തെ അറിയിച്ചുകഴിഞ്ഞു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം മണ്ഡലത്തിലെത്തി പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയിടുന്നത്.
അതേസമയം ജില്ലയിലെ നേതാക്കളുമായി സമവായം കണ്ടെത്താനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യർ. എന്നാൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് തുറന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക നേതാവിനെയാണ് മത്സരിപ്പിക്കേണ്ടതെന്നാവശ്യപ്പെട്ടാണ് അവരുടെ പ്രതിഷേധം. ഇതിനായി മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. ആവശ്യം പരിഗണിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എന്നാൽ കാസർകോട് ജില്ലാ കോൺഗ്രസ് നേതൃത്വവും ഇതേ നിലപാടിലാണ്. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
