തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടികയിൽ കെ. സുധാകരനും അടൂർ പ്രകാശിനും ഇടം നൽകാതിരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽ തീരുമാനം. രണ്ടാം പട്ടിക പുറത്തുവിടുന്നതിനുമുമ്പ് എടുത്ത നിർണായക തീരുമാനമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ദീർഘമായ ചർച്ചകൾക്കൊടുവിൽ ആണ് എംപിമാരെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും സീറ്റ് നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് പ്രഖ്യാപിക്കുന്ന രണ്ടാം പട്ടിക പൂർണ്ണമായ അന്തിമ ലിസ്റ്റ് ആയിരിക്കില്ല. ബാക്കിയുള്ള സീറ്റുകളിൽ ഭൂരിഭാഗവും ഇന്ന് പ്രഖ്യാപിക്കുമെങ്കിലും ചില സീറ്റുകൾ പിന്നീട് തീരുമാനിക്കും. കണ്ണൂരിലും കോന്നിയിലും പുതു മുഖങ്ങൾ മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, ചില പ്രമുഖർക്കും അവസരം ലഭിക്കാതെ പോകാനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
മത്സരിക്കാൻ തയ്യാറെടുത്തിരുന്ന കെ. സുധാകരൻ ആവശ്യമായ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും, പാർട്ടി തീരുമാനം മാറാതിരുന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്താനിടയുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
