കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന ഹൈക്കമാൻഡ് തീരുമാനം വന്നതോടെ കേരള രാഷ്ട്രീയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കെ. സുധാകാരന്റെ നിലപാടിലേക്കാണ്. പുറത്തുവരുന്ന സൂചനകൾ പ്രകാരം, സീറ്റിന് അംഗീകാരം ലഭിക്കാതെങ്കിൽ സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് പ്രതീക്ഷ. 12 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
സീറ്റ് നിഷേധിച്ചാൽ അദ്ദേഹത്തിന്റെ പരസ്യ പ്രകടനം അനുയായികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നിലും പേരാവൂരിലും അനുയായികളുടെ പ്രകടനങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടി ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ സുധാകരനെ ഉൾപ്പെടുത്താതിരുന്നത് വലിയ പ്രതിഷേധത്തിനും ആശങ്കക്കും വഴിവെച്ചിരുന്നു. കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പതിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. “നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ. സുധാകരന്‍ അഭിവാദ്യങ്ങള്‍” എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപം സുധാകരന്‍ അനുകൂല സംഘടനകളുടെ പ്രകടനവും നടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
