പത്തനംതിട്ട: ക്ഷേത്രങ്ങളിലെ പാചകവാതക വിതരണത്തിന് മുൻഗണന നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ്, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പിന് കത്തുനൽകി.പാചകവാതക വിതരണത്തിന്റെ മുൻഗണനാക്രമത്തിൽ ക്ഷേത്രങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
വഴിപാടുകൾ മുടങ്ങാൻ ഇടയാക്കുന്ന സാഹചര്യം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു.വഴിപാട് മുടങ്ങിയാൽ നടവരവിനെ ബാധിക്കും. വഴിപാടുകളിൽനിന്നുകൂടിയാണ്, ക്ഷേത്രത്തിന്റെ ചെലവുകൾക്കാവശ്യമായ തുക കണ്ടെത്തുന്നത്.
വഴിപാട് മുടങ്ങിയാലും ക്ഷേത്രത്തിലെ നിവേദ്യം തയ്യാറാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക് അനുസരിച്ചുള്ള നിവേദ്യങ്ങളാണ് തയ്യാറാക്കുന്നത്. ഇത് മുടക്കാൻ പാടില്ല.നിവേദ്യം, ഒരിക്കലും മുടക്കരുതാത്ത ആചാരങ്ങളിൽപ്പെടുന്നതാണ്. ചില ക്ഷേത്രങ്ങളിൽ പാചകവാതക ക്ഷാമംമൂലം വഴിപാടുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ തിടപ്പള്ളികളിലാണ് നിവേദ്യം തയ്യാറാക്കുന്നത്. പലയിടത്തും തിടപ്പള്ളി സ്ഥലം കുറഞ്ഞ മുറികളിലാണ്. വിറക് അടുപ്പായാൽ പുകകൊണ്ട് നിറയുന്ന ഇതിനുള്ളിൽ ഒരാൾക്ക് നിൽക്കാൻ പ്രയാസമാണ്.
അതേസമയം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ആവശ്യപ്രകാരം, ദേവസ്വം കമ്മിഷണറാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനെ ആവശ്യം അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
