ടിവികെ എൻഡിഎയിൽ ലയന പ്രചാരണങ്ങൾക്കിടെ മഹാബലിപുരിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു വിജയ്

MARCH 18, 2026, 10:29 PM

ചെന്നൈ: നടനും തമിഴ്‌നാട് രാഷ്ട്രീയ നേതാവുമായ വിജയ് മഹാബലിപുരത്തെ ഫോർ പോയിന്റ്സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതായി റിപ്പോർട്ട്. ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങ് ക്ഷണിതർക്ക് മാത്രമായിട്ടുള്ളതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിജയ് വെള്ള ഷർട്ടും ഇളം തവിട്ട് നിറത്തിലുള്ള പാന്റ്സും, നിസ്‌കാരത്തൊപ്പിയും ധരിച്ചുകൊണ്ട് ആണ് വിരുന്നിൽ പങ്കെടുത്തത്.

അതേസമയം ടിവികെ എൻഡിഎയിൽ ലയിക്കുമെന്ന് പ്രചരിക്കുന്ന വാർത്തകൾക്കിടയിൽ ആണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ വാർത്തകൾ തെറ്റാണെന്ന് വിജയ് വ്യക്തമാക്കുകയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. മതനിരപേക്ഷ നയത്തിൽ ഇടപെട്ട് ഒരു മാറ്റവും വരില്ലെന്നും, ടിവികെ നേതൃത്വത്തിൽ അടുത്ത സർക്കാരുണ്ടാവുമെന്നും വിജയ് ചടങ്ങിൽ പറഞ്ഞു.

“രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ തൊട്ട് പലപ്പോഴും കേട്ടുവരുന്നത് സഖ്യങ്ങളിലേക്കു പോകുന്നു, മുന്നണികളിലേക്ക് ചേർന്നു തുടങ്ങിയവയാണ്. ഇത് തെറ്റായ പ്രചാരണമാണ്. ഞങ്ങൾ മതനിരപേക്ഷതയും സാമൂഹിക നീതിയും ഉറപ്പാക്കി പ്രവർത്തിക്കുന്നു” എന്നും വിജയ് പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷവും വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അന്ന് ചെന്നൈ റോയൽപേറ്റ് വൈഎംസിഎ മൈതാനത്തിൽ വിരുന്ന് സംഘടിപ്പിച്ച് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും വിജയ് സംസാരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam