അനിശ്ചിതത്വങ്ങൾക്കൊടുവിൽ തീരുമാനം; മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും

MARCH 18, 2026, 9:58 PM

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി വി. അബ്ദുറഹിമാൻ തന്റെ നിലവിലെ മണ്ഡലമായ താനൂരിൽ തന്നെ ജനവിധി തേടും. മണ്ഡലം മാറണമെന്ന മന്ത്രിയുടെ ആവശ്യം സി.പി.ഐ.എം നേതൃത്വം തള്ളിയതോടെയാണ് താനൂരിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.

താനൂരിനേക്കാൾ ഇത്തവണ തനിക്ക് വിജയസാധ്യത കൂടുതൽ തിരൂർ മണ്ഡലത്തിലാണെന്ന് കാട്ടി അബ്ദുറഹിമാൻ നേരത്തെ പാർട്ടിയെ സമീപിച്ചിരുന്നു. താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

മന്ത്രിയുടെ താല്പര്യം പരിഗണിച്ചു കൊണ്ട് അദ്ദേഹത്തെ തിരൂരിലേക്ക് മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, താനൂർ പോലെ ഒരു സുപ്രധാന മണ്ഡലത്തിൽ അബ്ദുറഹിമാൻ തന്നെ നിൽക്കണമെന്ന കർശന നിലപാടാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

vachakam
vachakam
vachakam

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടും മണ്ഡലത്തിലെ അനിശ്ചിതത്വം കാരണം അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇത് പ്രവർത്തകർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ അന്തിമ തീരുമാനം വന്നതോടെ താനൂർ മണ്ഡലത്തിൽ ഇടതുമുന്നണി ഇനി പൂർണ്ണ വീര്യത്തോടെ പ്രചാരണം ആരംഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam