തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം 15നും 17നും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും എന്ന് റിപ്പോർട്ട്. 15ന് പാലക്കാട്ടും 17ന് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും എന്നാണ് പുറത്തു വരുന്ന വിവരം.
എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി കേരളത്തിൽ എത്തുന്നത്. പാലക്കാട്ട് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.
എന്നാൽ ജില്ലയിൽ മോദിയുടെ മറ്റ് പ്രചാരണ പരിപാടികൾ സംബന്ധിച്ച് അടുത്ത ദിവസം കൂടുതൽ വ്യക്തത വരുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.പത്തനംതിട്ടയിൽ രാവിലെ 10ന് നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പ്രസംഗിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്