പേമാ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

JUNE 12, 2024, 7:07 PM

ഇറ്റാനഗര്‍: പേമാ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും. അരുണാചല്‍ പ്രദേശിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഖണ്ഡു ഗവര്‍ണര്‍ കെടി പര്‍നായിക്കിനെ കാണും. ഖണ്ഡുവും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മുതിര്‍ന്ന ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദിന്റെയും തരുണ്‍ ചുഗിന്റെയും മേല്‍നോട്ടത്തിലാണ് അരുണാചല്‍ പ്രദേശിലെ നിയമസഭാ കക്ഷി നേതാവായി പേമ ഖണ്ഡുവിനെ തിരഞ്ഞെടുത്തത്.  

60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് അരുണാചല്‍ പ്രദേശില്‍ പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി വന്‍ വിജയം നേടിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റുകളും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മൂന്ന് സീറ്റുകളും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടിയിരുന്നു. 

vachakam
vachakam
vachakam

എന്‍പിപി ബിജെപി സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പുതിയ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിക്കാന്‍ സാധ്യതയില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam