അമരാവതി: തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവിനെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതാവായും ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും ചൊവ്വാഴ്ച ഐകകണ്ഠേന തെരഞ്ഞെടുത്തു.
വിജയവാഡയില്‍ നടന്ന ടിഡിപി, ജനസേന പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി എന്നീ ത്രികക്ഷി സഖ്യത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.
ജനസേനാ പാര്‍ട്ടി നേതാവും പിതപുരം എംഎല്‍എയുമായ കെ. പവന്‍ കല്യാണ്‍ നായിഡുവിന്‍റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് ദഗ്ഗുബതി പുരന്ദേശ്വരി യോഗത്തില്‍ പങ്കെടുത്തു.
എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ ഉച്ചകഴിഞ്ഞ് രാജ്ഭവനില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറിനെ കാണുകയും തീരുമാനം വ്യക്തമാക്കുന്ന കത്ത് കൈമാറുകയും ചെയ്യും.
ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച പകല്‍ 11.27ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഇതോടെ നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാവുക.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് വിഐപികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്