കൊല്ലം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം. മുകേഷ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു.
സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നതെന്നും ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുകേഷ് പറയുന്നു.
വരും ദിവസങ്ങളിലും പ്രചാരണ പരിപാടികൾ കൂടുതൽ ഊർജിതമായി മണ്ഡലത്തിൽ സജീവമാകാനാണ് തീരുമാനം.
കഴിഞ്ഞ വർഷം ആളുകളെ കണ്ട് അവരുമായി പരിചയം പുതുക്കിയപ്പോൾ അതെല്ലാം സിനിമക്ക് വേണ്ടിയുള്ളതാണെന്നും വോട്ടായി മാറില്ലെന്നുമായിരുന്നു എതിരാളികൾ പറഞ്ഞത്.
എന്നിട്ടും തന്നെ ജനങ്ങൾ പിന്തുണച്ചു. എംഎൽഎയായി. അതുപോലെ ഈ ലോക്സഭ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്