മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രി മോദിയും നവീന്‍ പട്‌നായിക്കും പങ്കെടുത്തു

JUNE 12, 2024, 6:13 PM

ഭുവനേശ്വര്‍: ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് മനോജ് മാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ചടങ്ങില്‍ പങ്കെടുത്തു. 

ഭുവനേശ്വറിലെ ജനതാ മൈതാനിയില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു മെഗാ സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി നേതാക്കളായ കെവി സിംഗ് ദിയോ, പ്രവതി പരിദ എന്നിവര്‍ ഒഡീഷയുടെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പൃഥ്വിരാജ് ഹരിചന്ദന്‍, ഡോ മുകേഷ് മഹാലിംഗ്, ബിഭൂതി ഭൂഷണ്‍ ജെന, ഡോ കൃഷ്ണ ചന്ദ്ര മഹാപത്ര എന്നിവരും മോഹന്‍ മാജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് പൂജാരി, രബിനാരായണ്‍ നായിക്, നിത്യാനന്ദ ഗോണ്ട്, കൃഷ്ണ ചന്ദ്ര പത്ര, ഗണേഷ് റാം സിംഗ് ഖുന്തിയ, സൂര്യബന്‍ഷി സൂരജ്, പ്രദീപ് ബാലസമന്ത എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍.

vachakam
vachakam
vachakam

ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മോദി, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നദ്ദ, ഭൂപേന്ദര്‍ യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, ജുവല്‍ ഓറം, അശ്വിനി വൈഷ്ണവ് എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

24 വര്‍ഷത്തോളം ഒഡീഷ ഭരിച്ചിരുന്ന നവീന്‍ പട്നായിക്കിനെ മാജി നേരിട്ട് സന്ദര്‍ശിച്ച് ചടങ്ങിന് ക്ഷണിച്ചിരുന്നു. പരിപാടിയിലെത്തിയ പട്നായിക്കിനെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സ്വീകരിച്ചു. 

ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

vachakam
vachakam
vachakam

പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് 100 ദിവസത്തിനകം ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മാഞ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam