ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി. പശ്ചിമ ബംഗാളിൽ നിന്ന് ഷമിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഷമിയെ സമീപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഷമി ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ബംഗാളിലെ ബാസിർഘട്ട് മണ്ഡലമാണ് മുഹമ്മദ് ഷമിക്കായി ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. നിലവിൽ രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിനു വേണ്ടിയാണ് ഷമി കളിക്കുന്നത്.
ബംഗാളിലെ ന്യൂനപക്ഷ മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താൻ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കുന്നത് പാർട്ടിയെ സഹായിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് താരം ഇപ്പോൾ. മുഹമ്മദ് ഷമി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നേരത്തെ ആശംസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്