റിപ്പബ്ലിക്കൻ പിന്തുണ ധനകമ്മി കൂട്ടാൻ ഉണ്ടാകില്ലെന്ന് മക്കോനൽ പറയുന്നു,

JULY 22, 2021, 8:49 AM

 റിപ്പബ്ലിക്കൻ അംഗങ്ങൾ ആരും ഡെമോക്രാറ്റുകളുടെ വൻ ചിലവുള്ള ഫണ്ട് നിർദ്ദേശം പിന്തുണയ്ക്കില്ല,സെനറ്റ് റിപ്പബ്ലിക്കൻ ലീഡർ മിച്ച് മക്കോനൽ ചൊവ്വാഴ്ച സൂചിപ്പിച്ചു, ധനകമ്മി കൂട്ടാൻ വോട്ടു ചെയ്യുകയില്ല എന്ന് പറഞ്ഞു. പ്രസിഡന്റ് ബൈഡന്റെ പ്രധാനപ്പെട്ട ചിലവിടൽ മേഖലകൾ, ശിശു സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, എന്നിവയാണ്. ഇത് കൂടി ഉൾപ്പെടുത്തി ബഡ്ജറ്റ് അനുരഞ്ജനത്തിന്റെ ബില്ലിൽ വൻ തുക ചിലവാക്കാൻ ഡെമോക്രാറ്റുകൾ മുൻപോട്ടു വച്ചു.

അവരുടെ പാക്കേജ് ഇപ്പോൾ $ 3.5 ട്രില്യൻ ചിലവാക്കാനാണ് ലക്ഷ്യമിടുന്നത്. സെനറ്റ് ഡെമോക്രാറ്റ് ലീഡർ ചുക്ക് ക്ഷൂമർ ഈ റിപ്പബ്ലിക്കൻ എതിർപ്പിനെ തികച്ചും രാഷ്ട്രീയമെന്നും, നാണക്കേട് എന്നും കുറ്റപ്പെടുത്തി. ഇപ്പോൾ ഉള്ള ധനകമ്മി, ട്രംപ് ഉണ്ടാക്കിയ കമ്മി എന്നും, കോവിഡ്  കടം എന്നും അദ്ദേഹം സെനറ്റിൽ തിരിച്ചടിച്ചു. ഡെമോക്രാറ്റുകൾ രാജ്യനന്മയ്ക്കു വേണ്ടി, ട്രംപ് ഭരണ കാലത്തു മൂന്നുവട്ടം ഉത്തരവാദിത്വപൂർവ്വം ചേർന്ന് നിന്നു വോട്ടു ചെയ്തു. അതിൽ നിന്നും നാം മനസ്സിലാക്കണം മക്കോനൽ ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നു. അത് പാടില്ല. അമേരിക്കൻ ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് രാജ്യ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കണം. അമേരിക്കൻസ് അവരുടെ കടം വീട്ടി കൊളളും എന്ന് ചുക്ക് ക്ഷൂമർ സെനറ്റിൽ പറഞ്ഞു.

ഉഭയകക്ഷി സമ്മതപ്രകാരമുളള അടിസ്ഥാനവികസനപദ്ധതി ബില്ലിന് $ 600 ബില്യൻ മാത്രമാണ് തുക കൊള്ളിച്ചിരിക്കുന്നത്. ബൈഡന്റെ വലിയ ബഡ്ജറ്റ് വികസന പദ്ധതികൾ ഇപ്പോൾ ബഡ്ജറ്റ് അനുരഞ്ജനം നിർദ്ദേശ ബില്ലിൽ ഉൾപ്പെടുത്തിയത് കൊണ്ട് ഭീമൻ $ 3 .5 ട്രില്യൻ ആക്കി, ഒരു പറ്റം സെനറ്റ് ഡെമോക്രാറ്റുകൾ. ഈ ധാരണയ്ക്ക് എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും പിന്തുണയ്ക്കും എന്ന് കരുതാം.

vachakam
vachakam
vachakam

McConnell predicts no Republicans will support raising debt ceiling

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam