സെലക്ട് കമ്മറ്റിയിൽ നിന്നും റിപ്പബ്ലിക്കൻ നോമിനികളെ പിൻവലിക്കുമെന്ന് മക്കാർത്തി

JULY 22, 2021, 7:10 AM

സ്പീക്കർ നാൻസി പെലോസി സെലക്ട് കമ്മറ്റിയിലേക്ക് റിപ്പബ്ലിക്കൻ നോമിനികളായി കെവിൻ മക്കാർത്തി നോമിനേറ്റു ചെയ്ത രണ്ടംഗങ്ങളെ നിരാകരിച്ചു. അതിൽ പ്രകോപിതനായി മറ്റുള്ള നോമിനികളെക്കൂടി താൻ പിൻവലിക്കുമെന്ന് റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി ഭീഷണി ഉയർത്തി. സ്പീക്കർ പെലോസി, മക്കാർത്തിയോട് തന്റെ എതിർപ്പ് രണ്ടു നോമിനികളെക്കുറിച്ചുള്ളത് തുറന്നു പറഞ്ഞു, ബുധനാഴ്ച.

റിപ്പബ്ലിക്കൻ പ്രതിനിധിസഭാംഗം ജിം ബാങ്ക്‌സ്, ജിം ജോർഡൻ, എന്നിവരെയാണ് പെലോസി നിരാകരിച്ചത്. അവരെ രണ്ടു പേരെയും ഉൾപ്പെടുത്തിയാൽ സെലക്ട് കമ്മറ്റി അന്വേഷണത്തിന്റെ തന്നെ ആധികാരികതയും നഷ്ടപ്പെടും എന്ന് പെലോസി ഏറ്റു പറഞ്ഞു. ബാങ്ക്‌സും, ജോർഡനും, ബൈഡന്റെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി അംഗീകരിക്കാൻ കൂടിയ സെനറ്റ് സമ്മേളനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ജനുവരി 6 സംഭവത്തിനു പിന്തുണ നൽകിയിരുന്നു. ട്രംപ് അനുകൂലികൾ താത്കാലികമായി സെനറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയതിന് പിന്തുണ നൽകിയിരുന്നു അവർ രണ്ടു പേരും.

vachakam
vachakam
vachakam

മക്കാർത്തിയുടെ നോമിനികളെ ഉൾപ്പെടുത്താതെ, പെലോസിക്ക് സെലക്ട് കമ്മറ്റി രൂപികരിക്കാം. അന്വേഷണം മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യാം. കമ്മറ്റിയുടെ ആദ്യത്തെ ഹിയറിങ്ങ് ചൊവ്വാഴ്ച നടക്കാനിരിക്കയാണ്. രാഷ്ട്രീയ തട്ടിപ്പാണ് ഈ സെലക്ട് കമ്മറ്റി അന്വേഷണം എന്ന് മക്കാർത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ ജനങ്ങൾ സത്യം അറിയാൻ അർഹതപ്പെട്ടവരാണ് നിർഭാഗ്യവശാൽ സ്പീക്കർ പെലോസി സത്യത്തെ ഭയപ്പെടുന്നു എന്ന് ബാങ്ക്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വൈറ്റ് ഹൗസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, ബൈഡൻ, ജനുവരി 6 സംഭവത്തിൽ, പൂർണ്ണമായ, സ്വതന്ത്ര, സുതാര്യമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്, ഭാവിയിൽ ഇത് പോലെ സംഭവിക്കാതിരിക്കാൻ എന്ന്. ആ ജോലി നിർവ്വഹിക്കാൻ സ്പീക്കർക്ക് കഴിവുണ്ട് എന്നതിൽ താൻ പൂർണ്ണമായി വിശ്വസിക്കുന്നു, ആത്മവിശ്വാസം തനിക്കുണ്ട് എന്ന് പറഞ്ഞു.

MCcarthy threatens to pull Jan.6 committee choices after Pelosi rejects GOP Reps. Jordan and Banks

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam