തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിയെന്നാണ് റിപ്പോർട്ട്.
മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിൽ ഒഴികെയുള്ളവരുടെ സ്ഥാനാർത്ഥി ചിത്രം ഏതാണ്ട് പൂർണ്ണമായെന്നാണ് റിപ്പോർട്ടുകൾ.
READ MORE: സിപിഎമ്മിന്റെ സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണയായി: മന്ത്രിയും എംഎൽഎമാരും സ്ഥാനാർത്ഥി പട്ടികയിൽ
ചാലക്കുടിയില്‍ സിനിമ താരത്തെ ഇറക്കാൻ സിപിഎം ആലോചിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. സിനിമ രംഗത്തുനിന്നുള്ള വനിത സ്ഥാനാർഥിയാകാനുള്ള സാധ്യതയും ചാലക്കുടിയിലുണ്ടെന്നാണ് സൂചന.
മുൻ മന്ത്രി സി രവീന്ദ്രനാഥിനാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതിനിടെയാണ് സിനിമ താരത്തിന്‍റെ പേര് കൂടെ ഉയര്‍ന്ന് വരുന്നത്.
മഞ്ജു വാര്യരെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആ നീക്കത്തെ കുറിച്ച് കൂടുതല്‍ വ്യക്തതകള്‍ വന്നിട്ടില്ല. മുമ്പ് ഇന്നസെന്‍റ് മത്സരിച്ച് വിജയിച്ച ചരിത്രമാണ് സിനിമ താരത്തെ ഇറക്കിയുള്ള പരീക്ഷണം നടത്താമെന്ന ആലോചനകള്‍ക്ക് പിന്നിലെ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്