തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി സംബന്ധിച്ച് ഏകദേശ ധാരണയായി.
മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിൽ ഒഴികെയുള്ളവരുടെ സ്ഥാനാർത്ഥി ചിത്രം ഏതാണ്ട് പൂർണ്ണമായെന്നാണ് റിപ്പോർട്ടുകൾ.
ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ. കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിലും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം.
ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്