സിപിഎം ഭീകരരുടെ പാര്‍ട്ടിയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്നും വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്‍ക്കത്തയില്‍ നടന്ന സര്‍ക്കാര്‍ ചടങ്ങില്‍ പ്രസംഗിക്കവെയാണു മമത നിലപാട് വ്യക്തമാക്കിയത്.
ബിജെപിയെ സഹായിക്കുന്ന നിലപാടാണു സിപിഎം സ്വീകരിക്കുന്നതെന്നും അധികാരത്തിലിരുന്ന 34 വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മമത ആരോപിച്ചു. അധികാരത്തിലിരുന്ന 34 വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി സിപിഎം എന്തു ചെയ്തു. ജനങ്ങള്‍ക്ക് എന്ത് അലവൻസാണ് സിപിഎം സര്‍ക്കാര്‍ നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 20,000 പേര്‍ക്കു ജോലി നല്‍കിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി തന്ത്രപരമായ ബന്ധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്