ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നു റിപ്പോർട്ട്.
സ്വന്തം പ്രചാരണ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ രാജ്യത്താകെ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകേണ്ടതെന്നാണ് ഖർഗെയുടെ വാദം.
ഇന്ത്യ മുന്നണിയുടെ അവസാന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മല്ലികാർജുൻ ഖർഗയെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഇതു ഖർഗെ നിരസിക്കുകയായിരുന്നു.
കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ ഖർഗെയുടെ പേര് മാത്രമാണ് കോൺഗ്രസ് നിർദേശിച്ചിരുന്നത്. കർണാടക കോൺഗ്രസിന്റെ ഈ ആവശ്യം ഖർഗെ നിരസിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ മരുമകനായ രാധാകൃഷ്ണൻ ദൊഡ്ഡമണിയെ ഖർഗെ നിർദേശിക്കുമെന്നാണ് റിപ്പോർട്ട്. ഗുൽബർഗയിൽ രണ്ടു തവണ ജയിച്ച ഖർഗെ പക്ഷേ 2019ൽ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രാജ്യസഭാംഗമായ ഖർഗെയ്ക്ക് നാല് വർഷത്തെ കാലാവധി കൂടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്