കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ചുരുങ്ങിയത് 5 സീറ്റെങ്കിലും ബിജെപി നേടുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.
ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇത്തവണ നേരത്തെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ലെന്നും ഈ വിഷയത്തിൽ പരസ്യ സംവാദത്തിന് തയാറാണെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.
ഈ മാസം 30-നകം 4 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഔപചാരിക പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനമെന്നും മുൻ കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം '2019-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയായി. ഇത്തവണ കേരളം മോദിയിൽ പ്രതീക്ഷവയ്ക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയുണ്ടാകും. അയോധ്യ തിരഞ്ഞെടുപ്പ് അജണ്ടയല്ല', അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്