കാശ്മീർ : ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണലില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് കുതിക്കുകയാണ്. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള മുന്നിലാണ്.
വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ രണ്ടിടത്തും ബിജെപി പിന്നിലാണ്. ആദ്യഘട്ട വോട്ടെണ്ണലില്‍ ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിലാണ്.
ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ട് ജൂലാനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഹരിയാനയില്‍ ഇന്ത്യാസഖ്യം വ്യക്തമായി ലീഡ് ചെയ്യുന്നു.
ഐഎന്‍സി 47 സീറ്റിലും, ബിജെപി 28, മറ്റുള്ളവര്‍ 5 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ജമ്മുകാശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്‍സി സഖ്യം 25 സീറ്റിലും, ബിജെപി 22 സീറ്റിലും, പിഡിപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്