ആര്‍എസ്എസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഗൗരവത്തിലെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

JUNE 14, 2024, 4:15 PM

ന്യൂഡെല്‍ഹി: ആര്‍എസ്എസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഗൗരവത്തിലെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. സംസാരിക്കേണ്ട സമയത്ത് സംസാരിക്കാതെ അധികാരം ആസ്വദിക്കുകയായിരുന്നു ആര്‍എസ്എസെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി. ബിജെപിയെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെയും വിമര്‍ശിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.

'ആര്‍എസ്എസിനെ ആരാണ് ഗൗരവമായി കാണുന്നത്? പ്രധാനമന്ത്രി മോദി പോലും അവരെ കാര്യമായി എടുക്കുന്നില്ല, പിന്നെ നമ്മള്‍ എന്തിനാണ്? സംസാരിക്കേണ്ട സമയത്ത് അദ്ദേഹം (ഇന്ദ്രേഷ് കുമാര്‍) സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അദ്ദേഹത്തെ ഗൗരവമായി എടുക്കുമായിരുന്നു. ആ സമയത്ത് അവര്‍ മൗനം പാലിച്ചു. അവരും അധികാരം ആസ്വദിച്ചു,'' പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ഇന്ദ്രേഷ് കുമാര്‍ ബിജെപിക്ക് അഹങ്കാരമാണെന്നും ഇന്ത്യന്‍ സഖ്യം 'രാമവിരുദ്ധ'രാണെന്നും ആക്ഷേപിച്ചിരുന്നു.

vachakam
vachakam
vachakam

'ഭക്തി' ഉണ്ടായിരുന്നെങ്കിലും അഹങ്കാരിയായി മാറിയ പാര്‍ട്ടിയെ ജനം 241-ല്‍ നിര്‍ത്തി, പക്ഷേ അത് ഏറ്റവും വലിയ പാര്‍ട്ടിയായി. ശ്രീരാമനില്‍ വിശ്വാസമില്ലാത്തവരെ 234 ല്‍ നിര്‍ത്തിയെന്നുമാണ് ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam