കോൺഗ്രസ് പ്രചരണ യാത്രക്കിടയിൽ നോട്ടെറിഞ്ഞ് ഡി കെ ശിവകുമാർ 

MARCH 29, 2023, 3:07 PM

മാണ്ഡ്യ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് സംഘടിപ്പിച്ച 'പ്രജ ധ്വനി യാത്ര' യിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ ജനക്കൂട്ടത്തിന്മേൽ നോട്ടുകൾ എറിഞ്ഞു.

 500 രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ മേൽ എറിഞ്ഞത്. കർണാടകയിലെ ശക്തരായ വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മാണ്ഡ്യയിലാണ് പ്രചാരണം നടത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡി കെ ശിവകുമാർ നോട്ടെറിയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ജനതാദൾ കോട്ടയായ മാണ്ഡ്യയിൽ നിന്നും വോട്ട് നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായാണ് പ്രചാരണ യാത്ര നടത്തിയത്. 2018ലെ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിൽ ജെഡിഎസ് ഏഴ് സീറ്റുകൾ നേടിയിരുന്നു.

vachakam
vachakam
vachakam

മെയ് 10 ന് ഒറ്റ ഘട്ടമായാണ് കര്‍ണാടകത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും.

എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതര്‍ക്കും വീട്ടില്‍ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam