പാലക്കാട്: വിമത കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥിനെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ.
കോൺഗ്രസിൽ നിന്നും രാജിവെച്ച എവി ഗോപിനാഥ് സിപിഎമ്മിലേക്ക് പോവാനുള്ള സാധ്യത പലനാളായി ഉയർന്നു വരുന്നതാണ്.
നവ കേരള സദസ്സിൽ പങ്കെടുത്ത എവി ഗോപിനാഥിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിൽ ചേരുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. സി പി എം നേതാവ് എ കെ ബാലനുമായി വലിയ അടുപ്പമാണ് ഇദ്ദേഹത്തിനുള്ളത്.
അതേസമയം ഗോപിനാഥ് നേതൃത്വം നൽകുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് വികസന കാര്യങ്ങളിൽ എൽഡിഎഫ് സർക്കാരിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും എകെ ബാലൻ പറഞ്ഞു.
ഗോപിനാഥ് കാണിക്കുന്ന മാന്യതയ്ക്ക്, സിപിഐഎം അത് തിരിച്ചും കാണിക്കും. എ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ സിപിഐഎം പങ്കെടുക്കുന്നതിന് രാഷ്ട്രീയ മാനങ്ങൾ കൽപ്പിക്കേണ്ടതില്ലെന്നും എ കെ ബാലൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്