മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന യോഗത്തിൽ പി.വി. അൻവറിന് മുന്നിൽ കോൺഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോർമുല അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.
കേരള പാര്‍ട്ടി വേണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നാളത്തെ കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കിൽ അൻവറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും എത്തിയേക്കും.
പിവി അൻവറിനെ മുന്നണിയിലെടുത്താൽ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്