രാഹുല്‍ വിവാദം: ജര്‍മനിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; വിദേശ സ്വാധീനശ്രമം വിലപ്പോവില്ലെന്ന് ബിജെപി

MARCH 30, 2023, 1:30 PM

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ ചൊല്ലി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. രാഹുല്‍ ഗാന്ധിക്ക് നല്‍കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. രാഹുലിനേല്‍ക്കുന്ന പീഡനം ഇന്ത്യന്‍ ജനാധിപത്യത്തെ റദ്ദാക്കുന്നുണ്ടെന്ന് മനസിലാക്കിയതിന് നന്ദിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ ക്ഷണിച്ചു വരുത്തുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ വദേശ ഇടപെടലുകള്‍ക്ക് സാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ഇന്ത്യ വിദേശ സ്വാധീനത്തെ അംഗീകരിക്കില്ലെന്നും റിജിജു പറഞ്ഞു. ബിജെപി വിഷയം വഴി തിരിച്ചു വിടുകയാണെന്നും അദാനിയെ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തിരിച്ചടിച്ചു. 

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി ശ്രദ്ധയില്‍ പെട്ടെന്നും നിയമ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനകങ്ങള്‍ കേസില്‍ ബാധകമായിരിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam