ഇന്ത്യ-പാക് മധ്യസ്ഥത: 3 രാജ്യങ്ങളിലായി 9 വട്ടം സുഹൃത്ത് ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടും പ്രധാനമന്ത്രിക്ക് മൗനമെന്ന് കോണ്‍ഗ്രസ്

MAY 31, 2025, 7:25 AM

ന്യൂഡെല്‍ഹി: ഇന്ത്യയുമായും പാക്കിസ്ഥാനുമായും ഉള്ള വ്യാപാരം വെട്ടിക്കുറയ്ക്കുമെന്ന തന്റെ ഭീഷണി വെടിനിര്‍ത്തലിലേക്ക് നയിച്ചുവെന്ന 'ഫ്രണ്ട് ഡൊണാള്‍ഡ് ഭായ്'യുടെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച് ആണവ ദുരന്തം ഒഴിവാക്കിയതായി ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പുതിയ കടന്നാക്രമണം.

മൂന്ന് രാജ്യങ്ങളിലും മൂന്ന് നഗരങ്ങളിലുമായി 20 ദിവസത്തിനുള്ളില്‍ ഒമ്പതാം തവണയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്തെന്ന് എക്‌സിലെ പോസ്റ്റില്‍ ജയ്‌റാം രമേഷ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ ട്രേഡ് സെക്രട്ടറിയും ഇതേകാര്യം ആവര്‍ത്തിക്കുന്നു. ഇന്ത്യയെയും പാകിസ്ഥാനെയും തുല്യമായാണ് കാണുന്നതെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാനവ് കുറ്റപ്പെടുത്തി. 

vachakam
vachakam
vachakam

'ഇത് 20 ദിവസത്തിനുള്ളില്‍ 3 രാജ്യങ്ങളിലും 3 നഗരങ്ങളിലുമായി ഇത് 9ാം തവണയാണ്. 4 ദിവസത്തെ ഇന്ത്യപാക് യുദ്ധം നിര്‍ത്താന്‍ അമേരിക്കയുടെ ഇടപെടലും വ്യാപരവും ഉപയോഗിച്ചെന്ന് ഡൊണാള്‍ഡ്ഭായ് ആവര്‍ത്തിക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും തുല്യത വീണ്ടും ആവര്‍ത്തിക്കുന്നു,' രമേഷ് ട്വീറ്റ് ചെയ്തു.

ന്യൂ ഡല്‍ഹിയും ഇസ്ലാമാബാദും വെടിനിര്‍ത്തല്‍ സംബന്ധിച്ച് നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും അതില്‍ യുഎസിന് ഒരു പങ്കുമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam