മോദിയും രജനീകാന്തും ചിരഞ്ജീവിയും അടക്കമുള്ള സദസ്; ആന്ധ്രാ മുഖ്യമന്ത്രിയായി അധികാരമേറ്റു ചന്ദ്രബാബു നായിഡു 

JUNE 12, 2024, 2:24 PM

ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പവൻ കല്യാൺ ആണ് ഉപമുഖ്യമന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലുള്ള പ്രൗഢഗംഭീരമായ ചടങ്ങിൽ ആണ് 25 അംഗ മന്ത്രി സഭ അധികാര മേറ്റത്. വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

അതേസമയം ഇത് നാലാം തവണയാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, നിധിൻ ഗഡ്കരി തുടങ്ങിയ ബിജെപി കേന്ദ്ര മന്ത്രിമാർ, സഖ്യകക്ഷി മന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ സിനിമ താരങ്ങൾ എന്നിങ്ങനെ വലിയ താര നിര പങ്കെടുത്തു. 

രജനീകാന്തും പവൻ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും ചടങ്ങിനെത്തിയിരുന്നു. പവൻ കല്യാൺ അടക്കം 25 മന്ത്രി സഭയാണ് അധികാരമേറ്റത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam