കോട്ടയം: ബിജെപിയിൽ ചേരുമെന്ന സിപിഐഎമ്മിന്റെ പ്രചാരണം പിതാവിനോടുള്ള പകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
പിതാവിന്റെ കല്ലറയിൽ നിന്ന് ജയ്ശ്രീറാം വിളി കേൾക്കുന്നു എന്ന് സിപിഐഎം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ കല്ലറയെ പോലും അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
പിതാവിനെ വെറുതെ വിട്ടിട്ട് തന്നെ ആക്രമിക്കൂ. ജീവിച്ചിരുന്നപ്പോൾ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നു.
മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഐഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ ഒരു പൊതുപരിപാടിയിൽ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്