ചെന്നൈ: ഭാഷാ വിവാദത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ ഡിഎംകെ-ബിജെപി പോര് ചൂടുപിടിക്കുന്നു. ഡിഎംകെ ഐടി വിഭാഗത്തെ ഹാഷ്ടാഗ് ചലഞ്ചിന് വെല്ലുവിളിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ രംഗത്തെത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ആരുടെ മുദ്രാവാക്യമാണ് കൂടുതല്‍ സ്വാധീനം നേടിയതെന്ന് നോക്കാമെന്ന് അണ്ണാമലൈ പറഞ്ഞു. രാത്രി മുഴുവന്‍ 'ഗെറ്റ് ഔട്ട് മോദി' എന്ന് ട്വീറ്റ് ചെയ്യാന്‍ ഡിഎംകെയെ അദ്ദേഹം വെല്ലുവിളിച്ചു. രാവിലെ 6 മണിക്ക് ബിജെപിയുടെ സമയം ആരംഭിക്കുമെന്നും 'ഗെറ്റ് ഔട്ട് സ്റ്റാലിന്‍' എന്ന മുദ്രാവാക്യം ട്രെന്‍ഡാക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
''നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര ട്വീറ്റ് ചെയ്യാന്‍ നിങ്ങളുടെ എല്ലാ ഉറവിടങ്ങളും ഉപയോഗിക്കുക. നമ്മുടെ രണ്ട് ട്വീറ്റുകളുടെയും റീച്ച് നോക്കാം. രാവിലെ 6 മണി മുതല്‍ ബിജെപിയുടെ സമയമാണ്,'' അദ്ദേഹം പ്രഖ്യാപിച്ചു. ഫലപ്രദമായി ഭരണം നിര്‍വഹിക്കുന്നതിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഡിഎംകെ പരാജയപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടില്‍ 'ഗോ ബാക്ക് മോദി' എന്നതിന് പകരം 'ഗെറ്റ് ഔട്ട് മോദി' മുദ്രാവാക്യങ്ങള്‍ ഉയരുമെന്ന ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ പരാമര്‍ശം.
ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാശാലയിലേക്ക് വരാന്‍ അണ്ണാമലൈയെ ഉദയനിധി ഇതിനിടെ വെല്ലുവിളിച്ചു. 'അണ്ണാമലൈക്ക് ധൈര്യമുണ്ടെങ്കില്‍, അദ്ദേഹം അണ്ണാശാലയിലേക്ക് വരട്ടെ,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്