18-ാം ലോക്‌സഭയുടെ സ്പീക്കർ സ്ഥാനം നിലനിർത്താൻ ഒരുങ്ങി ബിജെപി 

JUNE 13, 2024, 4:52 PM

18-ാം ലോക്‌സഭയുടെ സ്പീക്കർ സ്ഥാനം ബിജെപി നിലനിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു ബിജെപി എംപി സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ബിജെപിയുടെ സഖ്യകക്ഷികൾ ലോക്‌സഭാ സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ ഒരു മുതിർന്ന ബിജെപി നേതാവ്, സമവായത്തിലെത്താൻ എൻഡിഎ സഖ്യകക്ഷികളുമായി ചർച്ച ചെയ്യുന്നതിനു മുമ്പ് വിഷയം ആദ്യം ആഭ്യന്തരമായി പരിഗണിക്കുമെന്ന് പ്രതികരിച്ചു.

മോദി സർക്കാരിൻ്റെ ആദ്യ ടേമിൽ, മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബിജെപി എംപി സുമിത്ര മഹാജൻ ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചപ്പോൾ, രണ്ടാം തവണ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപിയായ ഓം ബിർള ആണ് ആ സ്ഥാനം വഹിച്ചത്.

vachakam
vachakam
vachakam

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പുതിയ ലോക്‌സഭാ സ്പീക്കറുടെ പേര് പരിഗണിക്കുമെന്ന് ആണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജൂൺ 24 ന് ആരംഭിക്കുന്ന 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ, സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കാൻ ബിജെപി പ്രതിപക്ഷ പാർട്ടികളെ സമീപിക്കും എന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിൻ്റെ നിർദേശം പ്രതിപക്ഷം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് വേണ്ടിവരില്ല.

എന്നാൽ പ്രതിപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ, പുതിയ സ്പീക്കറിനായുള്ള വോട്ടെടുപ്പ് ജൂൺ 26 ന് നടന്നേക്കും. അതേ ദിവസം തന്നെ പുതിയ സ്പീക്കർ ചുമതലയേൽക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam