കൊല്ലം: തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കൊല്ലത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി ജെ പി യിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബിബി. ഗോപകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങള്‍ ആരെയും വലവിരിച്ച് പിടിക്കുന്നതല്ല എന്നും നേതാക്കള്‍ വരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കള്‍ ഇപ്പോള്‍ ബി.ജെ.പിയിലാണ്. ഇക്കഴിഞ്ഞ ദിവസം ജില്ലയിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്നതാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം എന്നും കേന്ദ്ര സർക്കാരിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്