പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലില്‍ ആദ്യഘട്ട ഫലസൂചനകള്‍ എന്‍ഡിഎയ്‌ക്കൊപ്പം.
ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 103 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 55 ഇടത്താണ് ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും. ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക.
എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ വിജയമാണ് പ്രവചിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
