രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി: അശോക് ​ഗെലോട്ടിന് പറയാനുള്ളത് 

SEPTEMBER 26, 2022, 9:04 AM

ദില്ലി: മണിക്കൂറുകൾ കഴിയും തോറും രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഏറെ നിർണ്ണായകമാകുകയാണ്. 90 എംഎൽഎമാർ രാജിവെക്കുമെന്നുറച്ച് നിൽക്കെ രാജസ്ഥാൻ പ്രതിസന്ധി വിഷയത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോർട്ട്. 

ഒന്നും തന്റെ കയ്യിലല്ലെന്നും എംഎൽഎമാർ ദേഷ്യത്തിലാണെന്നും ​ഗെലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനോട് ​ഗെലോട്ട് ഫോണിൽ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, വേണു​ഗോപാൽ ഇക്കാര്യം നിഷേധിച്ചു. ​

vachakam
vachakam
vachakam

ഗെലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ എത്രയും വേ​ഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

​അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺ​ഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ​ഗെലോട്ടിന് താല്പര്യമില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam