ന്യൂഡെല്‍ഹി: ഛത്തര്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ കര്‍ത്താര്‍ സിംഗ് തന്‍വര്‍, ഡെല്‍ഹി മുന്‍ മന്ത്രിയും പട്ടേല്‍ നഗറിലെ മുന്‍ എംഎല്‍എയുമായ രാജ് കുമാര്‍ ആനന്ദ്, പട്ടേല്‍ നഗര്‍ മുന്‍ എംഎല്‍എ വീണ ആനന്ദ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
ഇതോടൊപ്പം ദക്ഷിണ ഡല്‍ഹിയിലെ സെയ്ദ്-ഉല്‍-അജൈബ് വാര്‍ഡില്‍ നിന്നുള്ള എഎപി കൗണ്‍സിലര്‍ ഉമദ് സിംഗ് ഫോഗട്ടും എഎപി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നതായി ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. എഎപിയില്‍ അഴിമതി കൊടുമുടിയിലാണ്... ഞങ്ങള്‍ എല്ലാവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു,'' സച്ച്‌ദേവ പറഞ്ഞു.
ഛത്തര്‍പൂരില്‍ നിന്ന് രണ്ടാം തവണ എംഎല്‍എയായ തന്‍വാര്‍ 2015 ലാണ് ആദ്യം മല്‍സരിച്ചു വിജയിക്കുന്നത്. 2020 ല്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കി. 2014-ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ്, അദ്ദേഹം ബിജെപി അംഗമായിരുന്നു.
സംവരണ സീറ്റായ പട്ടേല്‍ നഗറില്‍ നിന്ന് 2020ല്‍ ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ രാജ് കുമാര്‍ ആനന്ദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുകയും ഡെല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ മന്ത്രിയാകുകയും ചെയ്തു.
പാര്‍ട്ടിയില്‍ അഴിമതിയാണെന്നും ദലിതരെ അവഗണിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം ഏപ്രില്‍ 10 ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഒരു മാസത്തിനുശേഷം, മെയ് 5 ന് അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു തോറ്റു.
2013ല്‍ പട്ടേല്‍ നഗറില്‍ നിന്ന് എഎപി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വീണാ ആനന്ദ്, രാജ് കുമാര്‍ ആനന്ദിന്റെ ഭാര്യയാണ്.
2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എഎപിയില്‍ നിന്ന് ബിജെപിയിലേക്ക നേതാക്കളുടെ ഒഴുക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട് ജയിലിലായതാണ് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്