പാര്‍ലമെന്റ് ഉല്‍ഘാടനം ബഹിഷ്‌കരിക്കുമെന്ന് എഎപിയും ഇടതും; കോണ്‍ഗ്രസും വിട്ടുനിന്നേക്കും

MAY 24, 2023, 1:47 AM

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടന ചടങ്ങ് ബഹിഷ്‌കരണം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പുതിയ ആയുധമായി പ്രയോഗിക്കാനൊരുങ്ങുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ച ബഹിഷ്‌കണം എഎപിയും സിപിഐയും സിപിഎമ്മും ഏറ്റെടുത്തു. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉല്‍ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ ബഹിഷ്‌കരണം പ്രഖ്യാപിക്കുമെന്നാണ് സൂചന. കടുത്ത വിമര്‍ശനം ഉയര്‍ത്തിയ  കോണ്‍ഗ്രസും ഈ ബഹിഷ്‌കരണ വാഗണില്‍ അണി ചേര്‍ന്നേക്കും. 

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതെ അപമാനിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എഎപി എംപി സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. ശിലാസ്ഥാപന ചടങ്ങില്‍ രാഷ്ട്രപതിയെ മറികടന്ന മോദി ഉല്‍ഘാടന ചടങ്ങിലും അത് ആവര്‍ത്തിക്കുന്നത് സ്വീകാര്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. 

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസും വരുന്ന ദിവസം വ്യക്തമാക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. രാഷ്ട്രപതിയെ കൊണ്ട് പാര്‍ലമെന്റ് മന്ദിരം ഉല്‍ഘാടനം ചെയ്യിക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. മേയ് 28 നാണ് പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദി ഉല്‍ഘാടനം ചെയ്യുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam