പനാജി: ഗോവ സംസ്ഥാന ഘടകത്തെ അടിയന്തരമായി പിരിച്ചുവിട്ട് ആംആദ്മി പാര്‍ട്ടി. സംസ്ഥാന പ്രസിഡന്റ് അമിത് പലേക്കറെ നീക്കിയിട്ടില്ല. അദ്ദേഹം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം തുടര്‍ന്നും വഹിക്കുമെന്ന് എഎപി വ്യക്തമാക്കി. പുതിയ ഗോവ ഘടകത്തെ വൈകാതെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി പറഞ്ഞു.
സംസ്ഥാന ഘടകം അടിയന്തരമായി പിരിച്ചു വിടുന്നതിന്റെ കാരണം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച പാര്‍ട്ടിക്ക് രണ്ട് നിയമസഭാ സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും രാജസ്ഥാനിലും പാര്‍ട്ടി ഘടകങ്ങള്‍ നേരത്തെ എഎപി പിരിച്ചു വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്