കൽപ്പറ്റ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോട് അടുക്കുമ്പോൾ പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.
നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തിൽ പങ്കെടുക്കുക.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്