കർണാടകയിൽ  അധികാര കൈമാറ്റമോ? അഭ്യൂഹങ്ങൾ ശക്തമാകുന്നു

MAY 19, 2026, 3:24 AM

 ബെംഗളൂരു: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ ഹൈക്കമാന്റ് ജനഹിതത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി പദം വിഡി സതീശനിലേക്ക് എത്തിയത്. അതുപോലെ തന്നെ കർണ്ണാടകയിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടയിലും ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആ​ഗ്രഹിച്ച ഒരുപാട് ജനമനസ്സുകൾ ഉണ്ടായിരുന്നു. 

 ഈ ആ​ഗ്രഹങ്ങളെയെല്ലാം മാറ്റിനിർത്തിയാണ് ഹൈക്കമാന്റ് സിദ്ധരാമയ്യയിലേക്ക് എത്തിയത്. എന്നാൽ ജനഹിതത്തിന് കർണ്ണാടക വഴിതുറക്കുമോഎന്നാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 

 കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.

vachakam
vachakam
vachakam

ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി നീളുന്ന നേതൃമാറ്റ ചർച്ചകളിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

 സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ഡി.കെ. ശിവകുമാർ പക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam