കുറുമ്പത്തൂർ: കവിയും സംസ്‌കൃത പണ്ഡിതനുമായ ചേർക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി (92) നിര്യാതനായി. ശ്രീരാമോദന്തം എന്ന സംസ്‌കൃതകൃതിക്ക് ഭാഷാശ്രീരാമോദന്തം എന്ന പേരിൽ വൃത്താനുവൃത്ത വിവർത്തനം നിർവ്വഹിച്ചു. കവനകൗമുദി, കവനകൗതുകം, അയ്യപ്പൻമാസിക, ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978 മുതൽ ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മേൽപ്പത്തൂർ സ്മാരകമണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ആചാര്യനാണ്.
ഭാര്യ: കെ.ശാരദ.
മക്കൾ: സി.എസ്.നർമ്മദ(റിട്ട. അദ്ധ്യാപിക, എ.യു.പി.എസ്., നടുവട്ടം), വ്യാസ് ഭട്ട് (അദ്ധ്യാപകൻ, ഇസഡ്.എം.എച്ച്.എസ്, പൂളമംഗലം), സി.സാന്ദീപനി(മാതൃഭൂമി, കോട്ടയ്ക്കൽ).
മരുമക്കൾ: ഡോ.ഇ.ശങ്കരൻ(റിട്ട.സീനിയർ ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല), പി.സുധ(ഹെഡ് ക്ലർക്ക്, തിരൂർ ആർ.ഡി.ഒ ഓഫീസ്), കെ.പി.കീർത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1