സ്ലൈഗോ (അയർലൻഡ്): സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്‌സിംഗ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്, കേരളം) അയർലൻഡിൽ നിര്യാതയായി. ബാലിസോഡെയറിൽ താമസിച്ചിരുന്ന ഇവർ, മാർച്ച് 12ന് നോർത്ത് വെസ്റ്റ് ഹോസ്പിസിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായാണ് അന്തരിച്ചത്.
ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സെന്റ് സ്റ്റീഫൻ യൂണിറ്റ് പ്രസിഡന്റും മരണ ഫണ്ട് പ്രസിഡന്റുമാണ് പിതാവ് തോമസ്.
ഭർത്താവ്: ആൽബിൻ സ്രാറ്റൽ. മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ. സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.
സംസ്‌കാര ശുശ്രൂഷകൾ: അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച (മാർച്ച് 15) ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ സ്ലൈഗോ കാർട്രോൺ ക്രോസിലുള്ള ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ (Seán Feehily's Funeral Home) സൗകര്യമുണ്ടായിരിക്കും.
തുടർന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്‌സ് പള്ളിയിൽ (Saint Brigid's Church, Corhownagh) വച്ച് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
തത്സമയ സംപ്രേക്ഷണം (Livestream): സംസ്‌കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്:
https://youtube.com/live/0BhdyVRvrbo
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
