പ്രൊഫ.ജി.ഉണ്ണിക്കൃഷ്ണൻ നിര്യാതനായി

FEBRUARY 18, 2023, 1:03 PM

മാവേലിക്കര: പ്രശസ്ത ചിത്രകാരൻ മാവേലിക്കര കൊറ്റാർകാവ് തടത്തിൽ പുത്തൻ വീട്ടിൽ പ്രൊഫ.ജി.ഉണ്ണിക്കൃഷ്ണൻ (63) നിര്യാതനായി.

മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്‌സ്, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് കലാപഠനവും പ്രശസ്ത ചുവർചിത്രകാരൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരിൽ നിന്ന് മ്യൂറൽ പെയിന്റിംഗും പഠിച്ചു. രാജാ രവിവർമ്മ കോളേജിൽ 33 വർഷം ചിത്രകലാ അദ്ധ്യാപകനായിരുന്നു.

1979ൽ സംസ്ഥാന ചിത്രകലാ അവാർഡ്, 1982ൽ കേരള ചിത്രകലാ പരിഷത്ത് അവാർഡ്, 1996ൽ കിളിമാനൂർ രാജാ രവിവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ അവാർഡ്, 19992000ലെ കേരള ലളിതകലാ അക്കാദമി അവാർഡ്, 2020ൽ കേരള ലളിതകലാ അക്കാഡമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2018ൽ കേന്ദ്ര ലളിത കലാ അക്കാഡമിയുടെ ചിത്ര പ്രദർശനത്തിന് സെലക്ഷനും നേടിയിരുന്നു.
മൃതദേഹം ഇന്ന് (ഫെബ്രുവരി 18) രാവിലെ 11ന് മാവേലിക്കര രവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ (ഫെബ്രുവരി 19) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.

ഭാര്യ: രാധാമണിയമ്മ (റിട്ട.ചിത്രകലാദ്ധ്യാപിക).

മകൻ: യു.ആർ.മനു ( ഫോട്ടോഗ്രാഫർ, ദീപിക മാവേലിക്കര).

vachakam
vachakam
vachakam

മരുമകൾ: പ്രിയ മനു.

സഞ്ചയനം 23ന് രാവിലെ 9ന്.


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam