വിവിധ മണ്ഡലങ്ങളിൽ പോളിങ് വൈകിയതിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്

APRIL 27, 2024, 7:24 AM

തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പോളിങ് വൈകിയതിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്. വടകരയിൽ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്. പിന്നിൽ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് ആരോപണം. 

മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്ന പലരും വോട്ട് ചെയ്യാൻ ആകാതെ മടങ്ങി. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ  വർധിച്ചതും വോട്ടെടുപ്പ് വൈകാൻ കാരണമായി എന്ന് വോട്ടർമാർ പറയുന്നു. 

അതേസമയം  വോട്ടെടുപ്പിന് പിന്നാലെ താഴേത്തട്ടിൽ നിന്നുളള കണക്കുകൾ ശേഖരിച്ച് ലഭിക്കാവുന്ന സീറ്റുകളുടെ കാര്യത്തിൽ പ്രതീക്ഷകൾ നെയ്യുകയാണ് മുന്നണികൾ.

vachakam
vachakam
vachakam

 ബൂത്ത് തലത്തിലുളള കണക്കുകൾ വെച്ചാണ് മുന്നണികളുടെ കൂട്ടിക്കിഴിക്കലുകൾ. ട്വന്റി ട്വന്റിയെന്ന് ആവർത്തിക്കുമ്പോഴും നാലു സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ്സിന് ആത്മവിശ്വാസക്കുറവുണ്ട്.

ആറ്റിങ്ങലും മാവേലിക്കരയും തൃശ്ശൂരും കണ്ണൂരും കടുത്ത മത്സരമാണ് നേരിട്ടതെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. എങ്കിലും നാലിടത്തും നേരിയ മുൻതൂക്കമുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam