പാസ്റ്റർ എം.വി. ജോർജ് മുളന്തറ അന്തരിച്ചു

JULY 24, 2024, 7:17 PM

ഷിക്കാഗോ: പാസ്റ്റർ എം.വി. ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയിൽ നിര്യാതനായി. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്.

ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ തങ്കമ്മ ജോർജ് നേരത്തെ മരിച്ചു പോയിരുന്നു.

അര നൂറ്റാണ്ടു മുൻപ് അമേരിക്കയിൽ എത്തിയ പരേതൻ ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥൻ ആയിരുന്നു. പരേതരായ കെ.വി. വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ.

vachakam
vachakam
vachakam

പരേതനായ മുളന്തറ എബ്രഹാം, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ.

വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം.വി. ജോർജിന്റെ മൃതുദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക്  അവിടെ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹിൽസമിത്തേരിയിൽ സംസ്‌കരിക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam