ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്‌സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിന്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ 71) ജൂലൈ 24ന് അന്തരിച്ചു. 1995ൽ അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ താമസിച്ചു വരവെയാണ് അന്ത്യം.
പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവിടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്‌കാരം പിന്നീട്.
മക്കൾ: ഏബ്രഹാം ജോർജജ് (റെജി), ജീന (പ്രിയ). റോസ്‌ലിൻ ജോൺ, ഡോക്ടർ ജെയ്‌സൺ ജോൺ.
കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ, ജൂഡ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
