എടത്വ: ചേക്കയിൽ ലാൽഭവനിൽ പരേതനായ സി.വി. ചാക്കോയുടെ ഭാര്യ കെ.വി. ക്ലാരമ്മ (ബേബി ടീച്ചർ 83, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, എടത്വ) അമേരിക്കയിൽ വച്ച് നിര്യാതയായി.
സംസ്‌കാരം ജൂൺ 10 തിങ്കൾ രാവിലെ 10ന് നെവാർക്ക് സെന്റ് എലിസബത്ത് അന്ന പള്ളിയിലെ ശുശ്രൂഷയ്ക്ക്‌ശേഷം ഓൾ സെയിന്റ്‌സ് സെമിത്തേരിയിൽ.
പരേത എടത്വ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടിയിട്ടുള്ള ബേബി ടീച്ചർ മതബോധനം, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, മാതൃജ്യോതിസ്, മൂന്നാം സഭ, എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് കമ്മിറ്റി അംഗം തുടങ്ങി സഭയുടെ കർമ്മ മണ്ഡലങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ബെൻസിലാൽ, സിസ്റ്റർ ബ്ലസി എ.ഒ., പരേതരായ ജോജിലാൽ, സിബിലാൽ.
മരുമക്കൾ: ബെൻസിമോൾ മഞ്ചേരിക്കളം (ചങ്ങനാശേരി), പരേതയായ ജാൻസി ജോജി വയലിൽ കളപ്പുര (മണിമല).
സഹോദരങ്ങൾ: സിസ്റ്റർ ബാപ്റ്റി സ്റ്റാമേരി എഫ്.എസ്.എ.ജി., (മുൻമദർ ജനറാൾ, സുഗന്ധം ഓൾഡ് ഏജ്‌ഹോം, പോണ്ടിച്ചേരി), ജോർജ്ജ് തോമസ് കളപ്പുരയ്ക്കൽ (തോമ്മാച്ചൻ) എടത്വാ. പരേതരായ ജോർജ്ജ് ജോസഫ് കളപ്പുര (ജോസ്) പൂന, ജോർജ്ജ് വർഗീസ് കളപ്പുര (പാപ്പച്ചൻ) എടത്വാ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1