കൊയിലാണ്ടിക്കാരുടെ സ്വന്തം ബാലൻ ഡോക്ടർ അഥവാ ക്യാപ്ടൻ ബാലൻ

APRIL 29, 2024, 12:42 AM

നഷ്ടമായത് അരനൂറ്റാണ്ടലേറെ രോഗികളുടെ മനസ്സറിഞ്ഞ ഡോക്ടറെ, അന്തരിച്ച ശാരദ ഹോസ്പിറ്റൽ സ്ഥാപകൻ ടി. ബാലന്റെ വിയോഗത്തിൽ വിതുമ്പി നാട്

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ സ്വന്തം ബാലൻ ഡോക്ടർ അഥവാ ക്യാപ്ടൻ ബാലൻ. അന്തരിച്ച ശാരദാ ഹോസ്പിറ്റൽ സ്ഥാപകനും ഡോക്ടറുമായ ടി. ബാലന്റെ വിയോഗത്തിൽ ദു:ഖിതരാണ് കൊയിലാണ്ടിക്കാർ.

പ്രാഥമിക മെഡിക്കൽ സൗകര്യങ്ങൾ കൊയിലാണ്ടിയിൽ തീർത്തും കുറവായിരുന്ന കാലത്ത് രോഗികളുടെ ആശ്രയമായിരുന്നു ശാരദ ഹോസ്പിറ്റൽ. ആദ്യം ഓടിയെത്തുന്നതും ഇവിടേയ്ക്കായിരുന്നു.

vachakam
vachakam
vachakam

രോഗികളുടെ മനസ്സറിയുന്ന രോഗം മാറ്റുന്ന ഡോക്ടർ എന്ന വിശ്വാസമായിരുന്നു കൊയിലാണ്ടിക്കാർക്ക് ബാലൻ ഡോക്ടറിൽ ഉണ്ടായിരുന്നത്.

1960 കാലഘട്ടത്തിലാണ് കൊയിലാണ്ടിയിൽ ജനങ്ങൾക്ക് അത്യാവശ്യമായ ഹോസ്പിറ്റൽ വേണമെന്ന് മനസ്സിലാക്കി ബാലൻ ഡോക്ടർ ശാരദ ഹെൽത്ത് സെന്റർ ആരംഭിക്കുന്നത്.

ആർമിയിൽ ഡോക്ടറായിരുന്ന അദ്ദേഹം വിരമിക്കലിന് ശേഷം കൊയിലാണ്ടിയിലെ ജനങ്ങൾക്കായി മുഴുവൻ സമയവും മാറ്റിവെയ്ക്കുകയായിരുന്നു.

vachakam
vachakam
vachakam

ഏത് മുറിവും തുന്നിെക്കട്ടി നിഷ്പ്രയാസം സുഖപ്പെടുത്താനുളള കഴിവായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അതുകൊണ്ട് തന്നെ ആളുകൾ ബാലൻ ഡോക്ടറെയായിരുന്നു ആശ്രയിച്ചിരുന്നതും. ജനപ്രിയ ബാലൻ ഡോക്ടർ എന്നത് കൂടാതെ ക്യാപ്ടൻ ബാലൻ ഡോക്ടർ എന്ന വിളിപ്പേര് കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു.

തിക്കോടി സ്വദേശിയായ ഡോക്ടർ കൊയിലാണ്ടിയിലേയ്ക്ക് താമസം മാറുകയായിരുന്നു. തന്റെ സഹോദരി ശാരദയുടെ പേരിലാണ് ശാരദ ഹോസ്പിറ്റൽ ബാലൻ ഡോക്ടർ ആരംഭിച്ചത്.

പരിചയസമ്പത്തുളള ഡോക്ടറായതിനാൽ അന്ന് ബാലൻ ഡോക്ടർ എന്ന് പറഞ്ഞാൽ കൊയിലാണ്ടിയിൽ അറിയാത്തവരായി ആരുമില്ലെന്നാണ് ജനസംസാരം.

vachakam
vachakam
vachakam

കൊയിലാണ്ടി ഐഎംഎ പ്രസിഡന്റ് ആയും എക്‌സിക്യൂട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോക്ടർ അന്തരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയും മറ്റും അറിഞ്ഞ് പലരും ദുഃഖം പ്രകടിപ്പിക്കുകയാണ്. വർഷങ്ങളായി രക്താർബുദം ബാധിച്ച് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡോക്ടർ.

ഭാര്യ: രതീദേവി.

മക്കൾ: ബൈജു ബാലൻ (കുവൈത്ത്), ഭാവുര ബാലൻ.

മരുമക്കൾ: ഡോ: ഷൈജി (കുവൈത്ത്), ഹരിദാസ് ചിറക്കൽ (സയന്റിസ്റ്റ്, ബെൽജിയം)

സംസ്‌കാരം: ഉച്ചക്ക് 1 മണിക്ക് സ്വവസതിയായ രവികലയിൽ.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam